വിവാദ വീഡിയോ; മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് – ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്
തിരുവനന്തപുരം: 2018 ല്‍ നടന്ന മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ വച്ച് ഒരാളുടെ ചോദ്യത്തിന് രൂക്ഷമായ ഭാഷയില്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് മറുപടി നല്‍കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സിനിമയുടെ ‘കപടലോകത്ത് നിന്ന്’ പഴയരീതിയിലുള്ള കവിത എഴുത്തിലേക്ക് തിരിച്ചുവരുമോ എന്ന സദസ്സില്‍നിന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് വിവാദമായത്. ഞാന്‍ എന്റെ സൌകര്യം പോലെയാണ് ജീവിക്കുന്നതെന്നായിരുന്നു ചുള്ളികാടിന്റെ മറുപടി. തുടര്‍ന്ന് ചുള്ളിക്കാടിനെ അനുകൂലിച്ചും എതിര്‍ത്തും സെലിബ്രിറ്റികള്‍ അടക്കമുള്ള നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഒടുവില്‍ വീഡിയോയ്ക്ക് മറുപടിയുമായി ചുള്ളിക്കാട് തന്നെ രംഗത്തെത്തി.
രണ്ടുകൊല്ലം മുന്‍പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നതായി ചുള്ളിക്കാട് പറഞ്ഞു.
“എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.”- ചുള്ളിക്കാട് പറഞ്ഞു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
സുഹൃത്തുക്കളേ,
രണ്ടുകൊല്ലം മുന്‍പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.
സ്‌നേഹപൂര്‍വ്വം
ബാലന്‍.
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഇത് ചെറിയ thug ഒന്നും അല്ല
Julkaissut Bilahari K Raj Torstaina 20. elokuuta 2020