CrimeKeralaNews

അർദ്ധ നഗ്ന സുന്ദരികളുടെ നൃത്തം,ഹോട്ടലിൽ അയാളുടെ തുടർച്ചയായ സാന്നിധ്യം… ദുരൂഹതകളുടെ നമ്പർ 18

കൊച്ചി:മുന്‍ മിസ് കേരള അടക്കം മരിച്ച സംഭവത്തില്‍ ഓരോ ദിവസം കഴിയും തോറും മരണവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണ്. സുന്ദരികളുടെ മരണവുമായി ബന്ധപ്പെട്ട ഈ കേസന്വേഷണത്തിന് ചൂടു കൂടുമ്പോള്‍ നമ്പര്‍ 18 ഹോട്ടൽ ചർച്ചകളിൽ നിറയുകയാണ്. കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന്റെ കരിമ്പട്ടികയിലുള്ള 5 ഹോട്ടലുകളിൽ ഒന്നാണ് നമ്പർ 18.

ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ ഒക്ടോബർ 28ന് വൻതോതിൽ രാസലഹരി എത്തിയതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. രഹസ്യവിവരത്തെ തുടർന്നു സംയുക്ത റെയ്ഡിനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റും പദ്ധതിയിട്ട ദിവസത്തിന്റെ തലേന്നായിരുന്നു മിസ് കേരള മത്സര വിജയികളായ മോഡലുകൾ പങ്കെടുത്ത പാർട്ടി. ഈ ദിവസങ്ങളിൽ, ഇപ്പോൾ ഒളിവിൽ കഴിയുന്ന സൈജു തങ്കച്ചന്റെ തുടർച്ചയായ സാന്നിധ്യം ഹോട്ടലിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്.

മാസങ്ങൾക്കു മുൻപ് നിശാപാർട്ടിക്കിടയിൽ ഇതേ ഹോട്ടലിൽ കസ്റ്റംസും എക്സൈസും പരിശോധന നടത്തിയെങ്കിലും വിവരം ചോർന്നതിനെ തുടർന്നു ലഹരി ഇടപാടുകാർ രക്ഷപ്പെട്ടതിനാൽ ഇക്കുറി പഴുതടച്ച റെയ്ഡിനു വല വിരിച്ചിരുന്നു.

മോഡലുകൾ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ സൈജു തങ്കച്ചനെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സംഭവ ദിവസം രാത്രി മോഡലുകളെ കാറിൽ പിൻതുടർന്ന സൈജുവാണ് അപകടത്തിൽ ഇവർ കൊല്ലപ്പെട്ട വിവരം മിനിറ്റുകൾക്കുള്ളിൽ ഹോട്ടലുടമയെയും ജീവനക്കാരെയും അറിയിച്ചത്. ഇതേ തുടർന്നാണു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് നിർദേശം നൽകിയത്. ഭയപ്പെടുത്തുന്ന രീതിയിൽ സൈജുവിന്റെ കാർ പിൻതുടർന്നതാണു വേഗം വർധിപ്പിച്ചു കാർ അപകടത്തിൽപെടാൻ ഇടയാക്കിയതെന്നു പരുക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവർ അബ്ദുൽ റഹ്മാൻ മൊഴി നൽകിയിട്ടുണ്ട്.

കോഴിക്കോട് കേന്ദ്രീകരിച്ചു കേരളത്തിലേക്കു ലഹരിയെത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണു സൈജു തങ്കച്ചനെന്നും ആരോപണമുണ്ട്. ഇതിനു തെളിവായി സൈജുവിന്റെ ഫോൺ സംഭാഷണങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

റേവ് പാർട്ടി എന്ന അർദ്ധ നഗ്നരായി പെൺകുട്ടികൾ നടത്തുന്ന ഡാൻസ് നമ്പർ 18 ഹോട്ടലിൽ നടന്നപ്പോൾ മയക്ക് മരുന്നും ഒഴുകിയിരുന്നു. മയക്ക് മരുന്നിന്റെ ലഹരിയിൽ അന്ന് മോഡലുകൾക്കും, അർദ്ധ നഗ്നരായ പെൺകുട്ടികൾക്കും ഒപ്പം ചിലവഴിച്ചത് സിനിമയിലെയും ബിസിനസ് രംഗത്തേയും പ്രമുഖർ ഉണ്ടെന്നും വിവരങ്ങൾ വരുന്നു. പാർട്ടിക്ക് ഉപയോഗിക്കാനുള്ള മയക്ക് മരുന്നുമായി ആളുകൾ ദുബൈയിൽ നിന്നും എത്തുകയായിരുന്നു. വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പും ഇത്തരത്തിൽ റേവ് പാർട്ടിയും മയക്ക് മരുന്നിനു അടിമപ്പെട്ടുള്ള വൈൽഡ് നൃത്തവും നടന്നതായി പോലീസിനു വിവരംലഭിച്ചു.

ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം. എന്നാല്‍, ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്നുതന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്താറുണ്ട്. അന്വേഷണം നീണ്ടാല്‍ ഇവര്‍ക്കും കുരുക്കാകും. സിനിമയിൽ നായക വേഷങ്ങൾ ചെയ്യുന്ന നടൻ ഉൾപ്പെടെ പെൺകുട്ടികളുടെ നഗ്ന നൃത്തം കാണാനും ലഹരി നുണയാനും എത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

അതേസമയം കേസിൽ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട മോഡലുകളുടെ അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിക്ക് ഉടൻ പരാതി നൽകും. ലഭ്യമായ വിവരങ്ങൾ മുഴുവൻ സംസ്ഥാന പൊലീസിനു കൈമാറിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണു മുഖ്യമന്ത്രിയെ കാണാൻ ബന്ധുക്കൾ ശ്രമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker