നടന്‍ വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, വധു ജയപ്രിയ; ചിത്രങ്ങള്‍
നടന്‍ വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജയപ്രിയ നായരെയാണ് വിവാഹം കഴിക്കുന്നത്. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിശാഖ് ചങ്ക്സ്, പുത്തന്‍പണം, മാച്ച് ബോക്സ്, ചെമ്പരത്തിപ്പൂ, ആന അലറലോടലറല്‍, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
വിവാഹിതനാകാന്‍ പോകുന്ന കാര്യം വിശാഖ് ഇന്നലെ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ വിശാഖ് പിന്നീട് നിരലധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ ചുവടുറപ്പിച്ചു.
‘അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും എന്റെ നവവധു പരിചയപ്പെടുത്തുന്നു, ജയപ്രിയ നായര്‍. ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം’, എന്നായിരുന്നു വിശാഖ് കുറിച്ചത്.
ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ ആരാധകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. കുപ്പി എന്ന കഥാപാത്രത്തിലൂടെയാണ് വിശാഖ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. കുപ്പിയുടെ സംസാരവും മാനറിസങ്ങളുമെല്ലാം മലയാളികള്‍ ഏറെ ആസ്വദിച്ചിരുന്നു.
https://www.instagram.com/reel/CWicDpOIC-u/?utm_source=ig_web_copy_link