KeralaNews

തിരുവല്ലയില്‍ നിന്ന് കാണാതായ പോക്സോ കേസ് ഇരകളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവല്ലയിലെ പോക്‌സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തി. 16,15 വയസുളള രണ്ട് പെണ്‍കുട്ടികളെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് പോക്സോ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന് എതിര്‍വശത്തെ അഭയകേന്ദ്രത്തില്‍ നിന്ന് വെണ്‍പാലവട്ടം, തുവലശേരി സ്വദേശിനികളായ പെണ്‍കുട്ടികളെ കാണാതായത്. നാല് പെണ്‍കുട്ടികളാണ് അഭയകേന്ദ്രത്തിലുണ്ടായിരുന്നത്. പിന്നാലെ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ഇവിടെയെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടികളെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button