കോട്ടയ്ക്കല്‍: കോളേജ് അധ്യാപകനായ സഹോദരനെ കാണാനില്ല, സഹായാഭ്യര്‍ത്ഥനയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കല്‍പ്പറ്റ ഗവണ്മെന്റ് കോളെജിലെ ജേര്‍ണലിസം അധ്യാപകന് പുത്തനത്താണി സ്വദേശി ലുഖ്മാ(34) നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. ലുക്മാനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സഹോദരന് മൂര്ഷിദാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
കോളേജിലേക്ക് എന്നുപറഞ്ഞാണ് ലുഖ്മാന് വീട്ടില്‍നിന്ന് ഇറങ്ങിയത്. വളവന്നൂരില്‍ വെച്ചാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. വളവന്നൂര്‍ എത്തിയതോടെ ഫോണ്‍ ഓഫായെന്നും സഹോദരന് മൂര്‍ഷിദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ഭാര്യയും രണ്ട് കുട്ടികളുമാണ് ലുഖ്മാനുള്ളത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497407043, 9633331171 ബന്ധപ്പെടണമെന്നും സഹോദരന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കല്‍പ്പകഞ്ചേരി പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.