Home-bannerKeralaNews

മാവേലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മാവേലിക്കര: കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെട്ടികുളങ്ങര കൈതവടക്ക് കൃഷ്ണവിലാസത്തില്‍ രാധാകൃഷ്ണപിള്ളയുടെയും സരളയുടെയും മകന്‍ ആര്‍.രഞ്ജിത് (35), ഈരേഴ വടക്ക് അമ്പയില്‍ വേണുഗോപാലന്‍ നായരുടെയും ചന്ദ്രികയുടെയും മകന്‍ വിനേഷ് (32) എന്നിവരാണു മരിച്ചത്.

 

മാവേലിക്കര കുടുംബകോടതിക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെയായിരിന്നു അപകടം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം സംഭവിക്കാന്‍ ഇടയായ മറ്റ് സാഹചര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button