FeaturedKeralaNews

കാലടിയിൽ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തിൽ നാല് പേര് കൂടി അറസ്റ്റിൽ, പ്രതികൾക്കെതിരെ കാപ്പ ചുമത്തി, ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കുമെന് സംവിധായകൻ ബേസിൽ മുരളി

കൊച്ചി:കാലടി മണപ്പുറത്തു മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ബേസിൽ മുരളി, ഫേസ്ബുക്കിലാണ് ബേസിൽ തന്റെ പ്രതികരണം വ്യക്തമാക്കിയിരിയ്ക്കുന്നത്.

ആക്രമണത്തിൽ പ്രതിഷേധിക്കാനും ശബ്ദമുയർത്താനും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങളോടൊപ്പം നിന്ന എല്ലാ പൊതുജനങ്ങളോടും സിനിമ സംഘടനാ പ്രവർത്തകരോടും , അധികാരികളോടും , സർക്കാരിനോടുമുള്ള നന്ദി അറിയിക്കുന്നു എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

പക്ഷെ ഇതെല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും. തീയേറ്ററുകൾ വീണ്ടും തുറക്കും.ഇരുട്ട് മുറികളിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോൾ പ്രൊജക്ടറിലെ വെളിച്ചം വലിയ സ്‌ക്രീനിൽ പതിയുന്ന ആ നിമിഷം വരും.ആർപ്പുവിളികളും ആഘോഷങ്ങളും ഉണ്ടാവും.അന്ന് ഞങ്ങളുടെ സിനിമയുമായി ഞങ്ങൾ തിരിച്ചു വരും.ഞങ്ങൾ എല്ലാവരും തിരിച്ചു വരും.നല്ല അന്തസ്സായിട്ട്.ഞങ്ങളുടെ കഴിവിലും ചെയ്യുന്ന ജോലിയിലും കഷ്ടപ്പാടിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ സിനിമ ഇനി നിങ്ങളോടു സംസാരിക്കും എന്നാണ് പങ്കുവച്ചിരിയ്ക്കുന്നത്

അതേ സമയം സെറ്റ് പൊളിച്ച സംഭവത്തിൽ മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തിൽ നാല് പേര് കൂടി അറസ്റ്റിൽ. അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വിട്ടില്‍ രാഹുല്‍ (23), കൂവപ്പടി നെടുമ്ബിള്ളി വീട്ടില്‍ ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കാപ്പ നിയമം ചുമത്തുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ഇതിലെ മുഖ്യപ്രതി മലയാറ്റൂര്‍ സ്വദേശി കാര രതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പടെ 29 കേസുകളില്‍ പ്രതിയാണ് ഇയാള്‍. രാഷ്ട്രീയ ബജ്‌റംഗദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍. ഇയാള്‍ സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ട കൂടിയാണ്.കാരി രതീഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker