ബെംഗളൂരു: പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ചുവരിലെ പൈപ്പുകൾക്കുള്ളിൽ നിറച്ചുവെച്ച നിലയിൽ ലക്ഷങ്ങളുടെ നോട്ടുകൾ. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധനയ്ക്കെത്തിയത്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അന്വേഷണ സംഘം ഇവിടെയുമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്.
പരിശോധന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിനാൽ എഞ്ചിനീയർ പണം വീട്ടിലെ പൈപ്പിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പൈപ്പിനുള്ളിൽ പണമുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഒരു പ്ലംബറെ എത്തിച്ച് പൈപ്പ് പൊളിച്ചാണ് പണം കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ നടന്ന റൈഡിൽ 25 ലക്ഷം രൂപയും വലിയ അളവിൽ സ്വർണവും പിടിച്ചെടുത്തു.
പൈപ്പിനുള്ളിൽ നിന്ന് നോട്ടുകൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഈ പൈപ്പുകൾ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഉണ്ടാക്കിയതാണെന്ന് പരിശോധനയിൽ വ്യക്തമായി. സംസ്ഥാനത്താകമാനം 60 ഇടങ്ങളിലാണ് അഴിമതി വിരുദ്ധ സേന റെയ്ഡ് നടത്തിയത്.
ACB officials found money in the Pipeline in the house of PWD Junior Engineer , Kalaburagi#kalaburagi #Viral pic.twitter.com/HFNiUVJOGd
— Shivam Chaudhary🇮🇳 (@SHIVAM706) November 24, 2021