24.2 C
Kottayam
Saturday, June 6, 2026

ഹരിയാനയിലെ സുല്‍ത്താനെ വെല്ലുന്ന വിത്തുപോത്ത്; 24 കോടി വില പറഞ്ഞിട്ടും വില്‍ക്കാതെ ഉടമ

Must read

ഹരിയാന:24 കോടി വില നല്‍കാന്‍ തയ്യാറായിട്ടും പോത്തിനെ (Buffalo) വില്‍ക്കാതെ ഉടമസ്ഥന്‍. ജോധ്പൂരില്‍ (Jodhpur) നടന്ന പുഷ്കര്‍ മേളയിലാണ് കോടികള്‍ വിലമതിക്കുന്ന ഈ പോത്ത് ഭീമന്‍ എത്തിയത്. വിലയിലും ഭാരത്തിലും സൂചിപ്പിക്കുന്നത് തന്നെയാണ് ഈ പോത്തിന്‍റേയും പേര്, ഭീം (Bheem). 6 അടി ഉയരവും 14 അടി നീളവും1500 കിലോഗ്രാം ഭാരവുമാണ് പുഷ്കര്‍ മേളയിലെത്തിയ ഈ കറുത്ത ഭീമന്‍റെ ഭാരം. അരവിന്ദ് ജാംഗിദ് (Arvind Jangid) എന്നയാളാണ് ഭീമിന്‍റെ ഉടമ. മേളയുടെ പ്രധാന ആര്‍ഷണമായി തന്നെ മാറിയ പോത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി ആവശ്യക്കാരുമെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുമെത്തിയ ഒരാള്‍ 24 കോടി രൂപയാണ് ഭീമിന് വില ഓഫര്‍ ചെയ്തെങ്കിലും അത് അരവിന്ദ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ഓരോ മാസവും 1.5 ലക്ഷം രൂപമുതല്‍ 2 ലക്ഷം രൂപവരെയാണ് ഭീമിന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ചെലവ് വരുന്നത്. അമ്പരപ്പിക്കുന്ന ഡയറ്റുമാണ് ഈ പോത്ത് ഭീമന്‍ പിന്തുടരുന്നത്. ഒരു കിലോ നെയ്യ്, അരകിലോ വെണ്ണ, 200 ഗ്രാം തേന്‍, ഒരു കിലോ കശുവണ്ടി, 25 ലിറ്റര്‍ പാല്‍ എന്നിവ അടങ്ങിയതാണ് ഭീമിന്‍റെ ഡയറ്റ്. 2019ന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഭീമിനെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 2019ല്‍ 21 കോടി രൂപയായിരുന്നു ഭീമിന് വാഗ്ദാനം ലഭിച്ചത്. എന്നാല്‍ തന്‍റെ സന്തോഷത്തിന് വേണ്ടിയാണ് ഭീമിന് വളര്‍ത്തുന്നത് അതിനാല്‍ വില്‍ക്കുന്നില്ലെന്നാണ് അരവിന്ദ് വിശദമാക്കുന്നത്. മുര എന്നയിനം പോത്താണ് ഭീം. ഈയിനം പോത്തുകളുടെ സംരക്ഷണത്തേക്കുറിച്ച് ആളുകള്‍ക്ക് ബോധവല്‍ക്കരണത്തിനായാണ് ഭീമുമായി മേളയിലെത്തിയതെന്നും അരവിന്ദ് വിശദമാക്കുന്നു.

2019പ്രദര്‍ശനം ആരംഭിച്ച സമയം മുതല്‍ പുഷ്കര്‍ മേളയിലെ താരമാണ് ഭീം. ബാല്‍തോറ, നാഗ്പൂര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നടന്ന പ്രദര്‍ശനങ്ങളിലും ഭീമിന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭീമിന്‍റെ ബീജത്തിനും വന്‍ ഡിമാന്‍റാണെന്നും അരവിന്ദ് പറയുന്നു. ഭീമില്‍ നിന്നുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് തന്നെ 40 കിലോമുതല്‍ 50 വരെ ഭാരം കാണുന്നുണ്ട്. 20-30 ലിറ്റര്‍ വരെ പാല്‍ നല്‍കാനും ഇവയ്ക്ക് നല്‍കാനാവുമെന്നും അരവിന്ദ് പറയുന്നു. 0.25 മില്ലിലിറ്റര്‍ ബീജം അഞ്ഞൂറ് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു പേനയുടെ റീഫില്ലില്‍ കാണുന്ന മഷിയുടെ അളവാണ് 0.25 മില്ലിലിറ്റര്‍. ഇത്തരത്തിലുള്ള പതിനായിരത്തിലധികം റീഫില്ലുകളാണ് അരവിന്ദ് വര്‍ഷം തോറും വില്‍ക്കുന്നത്. ഓരോ തവണയും നാല് മുതല്‍ അഞ്ച് മില്ലി വരെയാണ് ഭീം ഉല്‍പാദിപ്പിക്കുന്നത്.

ഹരിയാനയില്‍ അടുത്തിടെ മരണപ്പെട്ട സുല്‍ത്താന്‍ എന്ന പോത്തിന് 21 കോടി രൂപയാണ് വിലമതിച്ചിരുന്നത്. ഈ ഭീമൻ വിത്തു’പോത്തി’നെക്കൊണ്ട് ഹരിയാനയിലെ കൈത്താൽ സ്വദേശിയായ നരേഷ് ബെനിവാൾ വർഷാവർഷം സമ്പാദിച്ചിരുന്നത് ലക്ഷക്കണക്കിന് രൂപയായിരുന്നു. ഹൃദയാഘാതം നിമിത്തമായിരുന്നു സുല്‍ത്താന്‍റെ മരണം. 1200 കിലോ ഭാരം. അഞ്ചടി പതിനൊന്ന് ഇഞ്ച് ഉയരം. പതിനാലടിയോളം നീളം. കറുത്ത നിറം. തിളങ്ങുന്ന കണ്ണുകൾ ഇവയെല്ലാമായിരുന്നു സുല്‍ത്താന്‍റെ പ്രത്യേകതകള്‍. വാക്‌സിനുകൾ, മൃഗഡോക്ടറുടെ ഫീസ് തുടങ്ങി ചെലവുകൾക്കുവേണ്ടി മാത്രം വർഷം തോറും ചുരുങ്ങിയത് രണ്ടു ലക്ഷമെങ്കിലും ബെനിവാളിനു ചെലവിടേണ്ടി വന്നിരുന്നു. അതിനു പുറമെ ലിറ്റർ കണക്കിന് പാൽ. ദിവസേന 15 കിലോ ആപ്പിൾ, 20 കിലോ കാരറ്റ്, 10 കിലോ ധാന്യം, 10 കിലോ പുല്ല് തുടങ്ങിയവയും സുല്‍ത്താൻ അകത്താക്കുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week