24.8 C
Kottayam
Thursday, June 4, 2026

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

Must read

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം ടി -ഷർട്ടുകൾ കുട്ടികൾക്കായും വില്പനയ്ക്ക് എത്തിച്ചത്. 

ഈ വിഷയം വെളിച്ചത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അലിഷാൻ ജാഫ്രി ‘ഇന്ത്യയിലെ ഓൺലൈൻ റാഡിക്കലൈസേഷൻ്റെ’ ആശങ്കാജനകമായ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ചു. ആളുകൾ ഓൺലൈനിൽ തീവ്രവാദ ആശയങ്ങളും വിശ്വാസങ്ങളും മഹത്വവൽക്കരിച്ചു കാണിക്കുകയും തുടർന്ന് അവ പിന്തുടരുകയും ചെയ്യുന്ന പ്രക്രിയയാണ് ഓൺലൈൻ റാഡിക്കലൈസേഷൻ.

വിതരണക്കാരെയും റീസെല്ലർമാരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ മീഷോയിൽ വിൽക്കുന്ന ബിഷ്‌ണോയി ടി-ഷർട്ടുകളുടെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത ജാഫ്രി എൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയാണ്; ‘മീഷോ, ടീഷോപ്പർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ അക്ഷരാർത്ഥത്തിൽ ഗുണ്ടാ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓൺലൈൻ റാഡിക്കലൈസേഷൻ്റെ ഒരു ഉദാഹരണം മാത്രമാണ്’. 

യുവാക്കൾ  കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാൻ പോലീസും എൻഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരടക്കം ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവൽക്കരിച്ചും പെട്ടെന്ന് പണം സമ്പാദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

ജാഫ്രി പങ്കിട്ട സ്‌ക്രീൻഷോട്ടിൽ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള വെളുത്ത ടി-ഷർട്ടുകൾ ആണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. കൂടാതെ അവയിൽ ചിലതിൽ ‘ഗ്യാങ്സ്റ്റർ’, ‘റിയൽ ഹീറോ’ എന്നിങ്ങനെയൊക്കെ പ്രിൻറ് ചെയ്തിട്ടും ഉണ്ട്. 168 രൂപയാണ് ടി- ഷർട്ടുകളുടെ വിലയായി ചേർത്തിരിക്കുന്നത്.

- Advertisement -

ഫ്ലിപ്കാർട്ടിലും സമാനമായ രീതിയിൽ ടി ഷർട്ടുകൾ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ’64 ശതമാനം വിലക്കിഴിവിന് ശേഷം 249 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിലെ ടി ഷർട്ടുകൾ വിൽക്കുന്നത്. ഓറഞ്ച് ടി-ഷർട്ടും കറുത്ത ഹൂഡിയും ധരിച്ച ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടി ഷർട്ടുകളാണ് വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്.

https://x.com/alishan_jafri/status/1853450984124551391?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1853450984124551391%7Ctwgr%5E5f57dabdd161d4c4e81054e51e6beaf2f14884fa%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Falishan_jafri%2Fstatus%2F1853450984124551391%3Fref_src%3Dtwsrc5Etfw

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week