മീനാക്ഷി മഞ്ജുവിനെ അണ്‍ഫോളോ ചെയ്‌തോ?’മീനൂട്ടി ഇത്രയ്ക്ക് വേണമായിരുന്നോയെന്ന് ആരാധകര്‍

കൊച്ചി:കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വാർത്തയായിരുന്നു മഞ്ജു വാര്യരും മീനാക്ഷി ദിലീപും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നുവെന്ന വാർത്ത. ഇക്കാര്യം പുറത്തുവന്നതോടെ ആരാധകരും വളരെ സന്തോഷത്തിലായിരുന്നു. അമ്മയും മകളും തമ്മിലുള്ള അകലം കുറയുകയാണെന്ന പ്രതീക്ഷയായിരുന്നു ആരാധകർക്ക്. എന്നാൽ ഇപ്പോൾ മീനാക്ഷി ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റിൽ മഞ്ജുവാര്യരെ കാണാനില്ല. എന്നാൽ മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
കുറച്ച് ദിവസങ്ങളായി മീനാക്ഷിയെക്കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളൊക്കെ. മുൻപത്തെക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. എം ബി ബി എസിന് പഠിക്കുകയായിരുന്ന മീനാക്ഷി അടുത്തിടെയാണ് ഡോക്ടർ ആയത്. മകൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ദിലീപ് തന്നൊണ് ഈ സന്തോഷം പങ്കുവെച്ചത്.
‘ ദൈവത്തിന് നന്ദി, ഒരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഡോക്ടർ ആയിരിക്കുന്നു. അവളോട് സ്‌നേഹവും ബഹുമാനവും ‘ എന്നാണ് ബിരുദ ദാനത്തിന് ശേഷം സർട്ടിഫിക്കറ്റുമായി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ചത്. മീനാക്ഷിയെക്കുറിച്ച് എപ്പോഴും സ്നേഹത്തോടെ മാത്രമാണ് ദിലീപ് സംസാരിക്കാറുള്ളത്. മീനാക്ഷിക്കും അച്ഛനോട് തിരിച്ചും ആ സ്നേഹം തന്നെയാണ്.
1998 ൽ ആണ് ദിലീപും മഞ്ജുവും വിവാഹിതരാവുന്നത്. 2014 ൽ ആണ് ഔദ്യോഗികമായി വിവാഹമോചിതരാവുന്നത്. മീനാക്ഷി ദിലീപിനൊപ്പമാണ് നിൽക്കുന്നത്. അച്ഛനൊപ്പം മീനാക്ഷി പല പരിപാടികളിലും വരാറുണ്ട്. മഞ്ജുവാര്യരും മീനാക്ഷിയും ഒരുമിച്ചുള്ള ഫോട്ടോ പോലും കാണാറില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തിരുന്നു. കാവ്യും മീനാക്ഷിയും ഒരുമിച്ച പല ചടങ്ങുകൾക്കും എത്താറുണ്ട്. ഇരുവരും നല്ല ബന്ധത്തിലാണ്.
എന്തുകൊണ്ടാണ് മഞ്ജുവും മീനാക്ഷിയും അകലം പാലിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. രണ്ട് പേരും കാണാറില്ലേ. ഒരുമിച്ച ചിത്രങ്ങളെങ്കിലും പങ്കുവെച്ചൂടെ എന്നിങ്ങനെയുള്ള സംശയങ്ങളും ചോദിക്കാറുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത മഞ്ജു. വിവാഹ മോചനത്തിന് ശേഷം അഭിനയത്തിലേക്ക് തിരച്ചെത്തിയരുന്നു. വൻ സ്വീകാര്യത തന്നെയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.
എം ബി ബി എസ് ബിരുദദാവത്തിന് ശേഷം മീനാക്ഷി പങ്കുവെച്ച ചിത്രത്തിന് നിരവധി താരങ്ങൾ കമന്റുമായി എത്തിയിരുന്നു. രജിഷ വിജയൻ, സിത്താക കൃഷ്ണ കുമാർ, സനൂഷ എന്നിങ്ങനെ നിരവധിപേരാണ് അഭിനന്ദിച്ചത്. മീനാക്ഷി മറുപടിയും നൽകിയിട്ടുണ്ട്. എന്നാൽ ചിലർ മഞ്ജുവിനെക്കുറിച്ചാണ് കമന്റ് ഇട്ടത്. ഈ അവസരത്തിൽ മഞ്ജുവിനെ ഓർക്കണമെന്ന് ചിലർ കമന്റ് ചെയ്തിരുന്നു.