മരക്കാര്‍ ഒടിടിയില്‍ എത്തി; ചിത്രം കാണാന്‍ ആമസോണിലേക്ക് കൂട്ടമായി എത്തി പ്രേക്ഷകര്‍
തിയറ്ററില്‍ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ഒടിടിയില്‍ റിലീസിന് എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.
തിയറ്ററില്‍ എത്തി 15ാം ദിവസമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഡിസംബര്‍ 2നായിരുന്നു ചിത്രം തീയറ്ററില്‍ എത്തിയത്. തീയറ്ററില്‍ എത്തി 60 ദിവസങ്ങള്‍ക്ക് ശേഷമാണ് സാധാരണ ചിത്രങ്ങള്‍ ഒടിടിക്ക് നല്‍കാറുള്ളത്. എന്നാല്‍ 15 ദിവസങ്ങള്‍ക്ക് ശേഷം ചിത്രം ഒടിടിയില്‍ എത്തുകയായിരുന്നു.
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബിഗ്ബജറ്റ് ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസിന് മുന്നേ വലിയ സ്വീകര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രീ ബുക്കിങ്ങിലൂടെ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ റിലീസിനെത്തിയത്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രം ഒടിടിയില്‍ എത്തിയതോടെ സിനിമ കാണാന്‍ ആമസോണ്‍ പ്രൈമിലേക്ക് സിനിമ പ്രേമികള്‍ കൂട്ടമായി എത്തുകയാണ്.