KeralaNews

‘അഹങ്കാരി’യായതിനാല്‍ നഷ്ടപ്പട്ടത് 25 സിനിമകള്‍,തുറന്ന് പറഞ്ഞ്‌ മഞ്ജരി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ​ഗായികമാരിൽ ഒരാളാണ് മ‍ഞ്ജരി. വ്യത്യസ്തമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ മഞ്ജരിക്ക് അധികം സമയമൊന്നും ആവശ്യം വന്നിരുന്നില്ല. ഇപ്പോൾ സിനിമ – സം​ഗീത രം​ഗത്ത് താൻ നേരിടേണ്ടി വന്ന ചില അനുഭവങ്ങൾ തുറന്നുപറയുകയാണ് മഞ്ജരി.

താൻ ഒരു അഹങ്കാരിയാണ് എന്ന തെറ്റിദ്ധാരണയുടെ പേരിൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മഞ്ജരി പറയുന്നു. മനോരമ ന്യൂസിലെ നേരെ ചൊവ്വെ എന്ന പരിപാടിയിലാണ് മഞ്ജരി ഇക്കാര്യം പറഞ്ഞത്. എങ്ങനെയാണ് ഒരാളെ അഹങ്കാരി എന്ന് വിളിക്കുക എന്ന് തനിക്കറിയില്ലെന്നും ഓരോരുത്തരും അവരവരുടെ രീതിയിലാണല്ലോ സംസാരിക്കുന്നതെന്നും അവർ പറയുന്നു.

ചിലപ്പോൾ ചിരിക്കാൻ മറന്നതോ ​ഗൗരവത്തോടെ സംസാരിച്ചതോ ഒക്കെ ആവാം അഹങ്കാരി എന്ന് വ്യാഖ്യാനിക്കെപ്പെടാൻ കാരണമെന്നാണ് മഞ്ജരി പറഞ്ഞത്. ആ ലേബലിന് പിന്നിലെ കാരണം അറിയില്ലെന്നും അവർ പറഞ്ഞു. അതെങ്ങനെയൊക്കെയോ തന്നിലേക്ക് വന്നുചേർന്നതാണ്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ആളാണ് താനെന്നും മ‍ഞ്ജരി പറഞ്ഞു.

ചെയ്യാത്ത തെറ്റ് ചെയ്തെന്ന് മറ്റുള്ളവർ പറയുമ്പോൾ കേൾക്കുമ്പോൾ മനസ്സ് ഒരുപാട് വിഷമിപ്പിക്കും. അത് പോലെ തന്നെ അഹങ്കാരം എന്ന് പറയുന്ന സംഭവവും. ഞാൻ മനസസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ എന്നെക്കുറിച്ച് പറയുമ്പോൾ അത് എന്നെ വല്ലാതെ അലട്ടിയിരുന്നു, ഈ സങ്കടം അച്ഛനോടും അമ്മയോടും പറയുമ്പോൾ അവർ പറയും, തന്നെ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന്. അടുത്തറുന്നവർ ഇങ്ങനെ പറയില്ലെന്ന്. എന്നാലും എന്റെ മനസ്സിൽ അതെപ്പോഴും വിഷമം തന്നെയാണ്.

അഹങ്കാരി എന്ന വിളിപ്പേര് എന്റെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തി. ഇരുപ്പത്തിയഞ്ചോളം ചിത്രങ്ങളിലാണ് എനിക്ക് അവസരം നഷ്ടമായത്. കരിയറിൽ തിരക്കായ സമയത്താണത്. വളരെ പ്രഗത്ഭനായ ഒരു വ്യക്തി മുഖത്ത് നോക്കി ചോ​ദിച്ചു,വളരെ അഹങ്കാരിയാണല്ലേ എന്ന്. 25 പൊജക്റ്റുകൾ താൻ ഇല്ലാതാക്കിയിട്ടുണ്ടെെന്നും അദ്ദേഹം പറഞ്ഞു, താരം പറയുന്നു.

അത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ താൻ ഞെട്ടിപ്പോയെന്നും അപ്പോൾ അത് കാര്യമായി എടുത്തില്ലെന്നും പിന്നീടെപ്പോഴും അതോർത്ത് വിഷമമായിരുന്നു. കാരണം ഞാൻ അങ്ങനെയുള്ള ഒരാളല്ല, എന്നിട്ടും അഹങ്കാരി എന്ന് ചിത്രീകരിച്ച് പാട്ടുകൾ ഇല്ലാതാക്കി കളഞ്ഞല്ലോ എന്നതായിരുന്നു എന്റെ ദുഖം. മനപ്പൂർവ്വം ഒരാളുടെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ല., മഞ്ജരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker