KeralaNewsRECENT POSTS
ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതിന് പിന്നാലെ വീണ്ടും കൊടുംക്രൂരത; കീരികളെ കൊന്നു കെട്ടിത്തൂക്കി
കാസര്‍കോട്: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിന് പിന്നാലെ വീണ്ടും മറ്റൊരു കൊടുംക്രൂരത. കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയിലാണ് ക്രൂരത അരങ്ങേറിയത്. ഇവിടെ രണ്ട് കീരികളെ കെട്ടിത്തുക്കി കൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമ്പഡാജെ മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അക്കേഷ്യമരത്തില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് കീരിയെ കൊന്ന് കെട്ടിത്തുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളുകളായി ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാര്‍ പറയുന്നു. കീരികളില്‍ ഒന്നിന് നാല് ദിവസത്തെ പഴക്കവും രണ്ടാമത്തേതിന് രണ്ട് ദിവസം പഴക്കവുമാണുള്ളത്. വനം വകുപ്പിന് വിവരം നല്‍കിയതായി നാട്ടുക്കാര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News