മുംബൈ: യുവാവ് ഭാര്യാമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. ഗര്‍ഭിണിയായ ഭാര്യ അവരുടെ മാതാവിനെ കണാന്‍ പോകുന്നത് ഒഴിവാക്കാനാണ് യുവാവ് കടുംകൈ ചെയ്തത്. മുംബൈയിലെ തലോജ സെക്ടര്‍ 11ലെ രേഖ ശര്‍മ്മ എന്ന 45കാരിയാണ് മരുമകന്റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തില്‍ മരുമകന്‍ പ്രഫുല്‍ സിയാലിയെ (28) പോലീസ് അറസ്റ്റ് ചെയ്തു.
രേഖയുടെ ഇളയ മകളെയാണ് പ്രഫുല്‍ വിവാഹം ചെയ്തിരിക്കുന്നത്. ഗര്‍ഭിണിയായ ഭാര്യ ഇടയ്ക്കിടെ മാതാവിനെ കാണുന്നതിനായി വീട്ടിലേക്കു പോകുന്നതാണ് ഇയാളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പലതവണ ഇത് വിലക്കിയിരുന്നുവെങ്കിലും ഭാര്യ അനുസരിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ഭാര്യാ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊലപാതകിയെ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News