കനത്ത മഴയില്‍ റോഡരികില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്ത് മകള്‍, കുട പിടിച്ച് ചാരത്ത് അച്ഛന്‍; ഹൃദയസ്പര്‍ശിയായ ചിത്രം വൈറലാകുന്നു
ഓരോരുത്തരുടെ ജീവിതത്തിലും അച്ഛനമ്മമാരുടെ സ്വാധീനം വളരെ വലുതാണ്. അച്ഛന്റെ തണലിലും അമ്മയുടെ കരുതലിലും വളര്‍ന്നു വരുന്നവര്‍ എല്ലാ വര്‍ഷവും അവര്‍ക്കായി ഓരോ ദിനങ്ങളും മാറ്റിവയ്ക്കാറുമുണ്ട്. അന്താരാഷ്ട്ര പിതൃദിനത്തില്‍ ഹൃദയംതൊട്ടൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പെരുമഴയത്ത് വഴിയരികില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിക്കുകയാണ് ഒരു പെണ്‍കുട്ടി. തോരാത്ത മഴയിലും അവള്‍ നനയുന്നില്ല. കാരണം, അച്ഛന്‍ കുട പിടിച്ച് ചാരത്ത് നില്‍ക്കുകയാണ്.
ദക്ഷിണ കര്‍ണാടകയിലെ സുള്ളിയയില്‍ നിന്നും അകലെയുള്ള ബല്ലക ഗ്രാമത്തില്‍ നിന്നുള്ളതാണ് ഈ ചിത്രമാണിത്. ഓണ്‍ലൈനായി എസ്എസ്എല്‍സി ക്ലാസ് മകള്‍ കേള്‍ക്കുമ്പോള്‍ അച്ഛന്‍ നാരായണനാണ് കുട പിടിക്കുന്നത്.
സുള്ളിയയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനായ മഹേഷ് പുച്ചപ്പാഡിയാണ് ചിത്രം പകര്‍ത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണിയോടെ പെണ്‍കുട്ടി ഈ സ്ഥലത്ത് എത്തുമെന്നും അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു.നിമിഷനേരംകൊണ്ടാണ് ചിത്രം ശ്രദ്ധനേടിയത്.