പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കി നിരന്തരം ചാറ്റ്, വീട്ടുകാര്‍ അറിഞ്ഞതോടെ കുടുംബത്തിന് നേരെ ഭീഷണി; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സ്വകാര്യ ബസിലെ ഡ്രൈവറായ സനുവാണ് അറസ്റ്റിലായത്.

പ്രതി മൂന്നുവര്‍ഷം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഇയാള്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇത് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിലക്കിയതോടെയാണ് സനു ഭീഷണി തുടങ്ങിയത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുമെന്നും സനു ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ സനുവിനെ കോടതി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News