കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു

ഇടുക്കി: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വേട്ടക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തോന്നിമല സ്വദേശി മാരിയപ്പനാണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ വേട്ടയ്ക്കിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വെടിയേറ്റ കാട്ടുപോത്തും ചത്തെന്നാണ് വിവരം. മാരിയപ്പനൊപ്പമുണ്ടായിരുന്ന രാജാക്കാട് കടുക്കാസിറ്റി സ്വദേശികളായ രാജേഷ്, സാജു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News