രണ്ടാംക്ലാസുകാരിയായ മകളെ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ അനുവദിക്കാതെ ഉപദ്രവിയ്ക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാമുകനു കൈമാറി,കൊല്ലത്ത് യുവതി അറസ്റ്റില്‍

കൊല്ലം:കാമുകനുവേണ്ടി അമ്മമാര്‍ ചെയ്യുന്ന പല കുറ്റകൃത്യങ്ങളും വൈകൃതങ്ങളും പുറത്തുവരാറുണ്ട്. എന്നാല്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ മകളെ രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാമുകനു കൈമാറിയാണ് യുവതി അറസ്റ്റിലായത്. കുരീപ്പള്ളി മോതീന്‍മുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഭര്‍തൃമതിയായ യുവതി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി ഏറെനാളായി അടുപ്പത്തിലാണ്.

കാമുകന്റെ നിര്‍ദേശപ്രകാരം രാത്രിയില്‍ കുട്ടിയെ മണ്ണില്‍ ഉരുട്ടുന്നതും മറ്റുംവീഡിയോ കോള്‍ വഴി കാണിക്കുകയായിരുന്നു. കുട്ടിയെ ദീര്‍ഘനാളായി ഇത്തരത്തില്‍ പീഡിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 13ന് കുട്ടി ക്ലാസിലിരുന്നു ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക തിരക്കിയപ്പോഴാണ് പീഡനം അറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ചു.

ഇടയ്ക്ക് വീട്ടിലെത്തുന്ന കാമുകന്‍ കുട്ടിയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു.തുടര്‍ന്ന് അധികൃതരെത്തി കൂടുതല്‍ അന്വേഷണം നടത്തി കുണ്ടറ പൊലീസിന് വിവരം കൈമാറി. എന്നാല്‍, സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വിമുഖത കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു.നാട്ടുകാരുടെ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News