27.4 C
Kottayam
Friday, April 26, 2024

കൊല്ലത്ത് ക്വറന്റൈന്‍ പൂര്‍ത്തിയാക്കി യുവാവ് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു; പാതിവഴിയെത്തിയ യുവാവിനെ തിരികെ വിളിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Must read

കൊല്ലം: ഗള്‍ഫില്‍ നിന്നെത്തി കരുനാഗപ്പള്ളിയില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിന് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടു പിന്നാലെ കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് പാതിവഴിയെത്തിയ യുവാവിനെ തിരിച്ചുവിളിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടപ്പക്കര സ്വദേശിയായ ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്.

യുവാവ് കരുനാഗപ്പള്ളിയില്‍ നിന്നു പുറപ്പെട്ട ശേഷമാണ് അയാളുടെ അവസാനത്തെ സ്രവ പരിശോധനാ ഫലം ലഭിച്ചത്. ഫലം പോസിറ്റീവായതോടെ വീട്ടിലേക്ക് മടങ്ങിയ യുവാവിനെ തിരിച്ചുവിളിക്കുകയായിരുന്നു. ഇതിനിടെ കരുനാഗപ്പള്ളിയില്‍ നിന്നും കുണ്ടറയില്‍ എത്തിയ യുവാവ് 11 മണിയോടെ പോസ്റ്റ് ഓഫിസിനടുത്തുള്ള എ.ടി.എമ്മില്‍ കയറി പണമെടുത്തിരുന്നു.

വിവരമറിഞ്ഞ് ബാങ്ക് അധികൃതര്‍ എ.ടി.എം അടച്ചുപൂട്ടി. ക്വാറന്റീന്‍ സമയം കഴിഞ്ഞെങ്കിലും പരിശോധനാ ഫലം വരുന്നതിനു മുന്‍പ് യുവാവിനെ വിട്ടയച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണ മെന്ന് പറയുന്നു. അതിനിടെ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യുവാവ് ചാടിപ്പോയതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രചാരണം നടത്തിയതായും ആരോപണമുണ്ട്. വൈകുന്നേരത്തോടെ അഗ്‌നിരക്ഷാ സേന പോസ്റ്റ് ഓഫിസിനടുത്തുള്ള എ.ടിഎം, താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ അണു നശീകരണം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week