വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബ്(23)ആണ് പിടിയിലായത്.

വിവാഹ തലേന്ന് രാത്രി യുവതിയെ കല്യാണവീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടു പോകുകയും രാത്രി തിരികെ യുവതിയുടെ വീടിന് സമീപത്ത് എത്തിച്ച് കടന്നുകളയുകയും ചെയ്‌തെന്നുമാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

പിന്നീട് കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. തുടര്‍ന്ന് സംഭവം യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരിന്നു. ഇതോടെ യുവതിയെ ഭര്‍ത്താവ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് നസീബിനെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News