കോലാര്‍: കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തിലെ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്ത വരന്‍ അറസ്റ്റില്‍. സഹോദരിമാരില്‍ ഓരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വരന്‍ ഉമാപതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിച്ചു. അതേസമയം, തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന് നിബന്ധന ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയക്ക് സംസാര ശേഷി ഇല്ലാത്തതിനാല്‍ ലളിതയോടൊപ്പമായിരുന്നു മുഴുവന്‍ സമയവും ചെലവിടുന്നത്.
അതിനാല്‍ സഹോദരിമാര്‍ തമ്മില്‍ അഗാഡമായ ആത്മബന്ധവുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ലളിതയുടെ ആഗ്രഹം വീട്ടില്‍ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. അതേസമയം സുപ്രിയയുടെ പിതാവും വിവാഹം കഴിച്ചത് സഹോദരിമാരെയായിരുന്നു. അതില്‍ ഒരാള്‍ക്കും സംസാര ശേഷി ഇല്ലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News