EntertainmentKeralaNews
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്ലിക സുകുമാരന്‍? വാര്‍ത്തകളോട് പ്രതികരിച്ച് താരമാതാവ്
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് നടി മല്ലികാ സുകുമാരൻ. തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള വലിയ വിള വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്നും ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
“സ്ഥാനാർഥി ആകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം സമീപിച്ചിട്ടില്ല. ഇത്തരമൊരു പ്രചരണം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല”- മില്ലിക സുകുമാരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ച സജീവമായി നടക്കുന്നതിനിടയിലാണ് മല്ലിക സുകുമാരൻ മത്സരിക്കുമെന്ന വാർത്ത പ്രചരിച്ചത്. അതേസമയം താൻ ഒരു കോൺഗ്രസുകാരിയാണെന്നും ഭർത്താവ് സുകുമാരൻ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News