23.9 C
Kottayam
Thursday, June 4, 2026

ബംഗളൂരില്‍ മലയാളി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം കൊള്ളയടിച്ചു

Must read

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നംഗ സംഘം കൊള്ളയടിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി ജെഫിന്‍ കോശി (26) യാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരു ജെ.പി നഗറിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്ന ജെഫിന്‍, പുലര്‍ച്ചെ മൂന്നിനുള്ള ഷിഫ്റ്റില്‍ ഡ്യൂട്ടിക്കു കയറുന്നതിനായി താമസ സ്ഥലമായ യെലഹച്ചനഹള്ളിയില്‍ നിന്ന് ജെപി നഗറിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് ആക്രമണത്തിന് ഇരയായത്.

വാഹനം കാത്തുനില്‍ക്കുന്ന ജെഫിന്റെ അടുത്തേക്ക് ഓട്ടോറിക്ഷയില്‍ എത്തിയ മൂന്നംഗ സംഘം ജെപി നഗറില്‍ ഇറക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. ഷെയര്‍ ഓട്ടോയാണെന്നാണ് അവര്‍ ജെഫിനോട് പറഞ്ഞത്. പുലര്‍ച്ചെയായതിനാല്‍ മെട്രോ ട്രെയിനോ ബിഎംടിസി ബസോ ലഭ്യമായിരുന്നില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവറെ കൂടാതെ മറ്റു രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ യാത്രക്കാരാണെന്നാണ് കരുതിയത്. അതിനാല്‍ തന്നെ ജെഫിന്‍ ഓട്ടോറിക്ഷയില്‍ കയറുകയും ചെയ്തു.

കുറച്ച് ദൂരം പിന്നിട്ട ശേഷം ഓട്ടോ ഡ്രൈവര്‍ തെറ്റായ വഴിയിലേക്ക് പ്രവേശിച്ചപ്പോള്‍ ജെഫിന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഓട്ടോറിക്ഷ നിര്‍ത്താതെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. സഹായത്തിനായി ജെഫിന്‍ ഒച്ചവെച്ചപ്പോള്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ചേര്‍ന്ന് കത്തി ഉപയോഗിച്ച് ജെഫിന്റെ കൈയ്യിലും തുടയിലും പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ജെഫിന്റെ പഴ്സിലുണ്ടായിരുന്ന 1000 രൂപയും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും തട്ടിയെടുത്തു. ഇതോടൊപ്പം എടിഎമ്മില്‍ നിന്ന് നിര്‍ബന്ധിച്ച് 5,000 രൂപ പിന്‍വലിപ്പിക്കുകയും ചെയ്തു. പണം ലഭിച്ചതോടെ സംഘം ജെഫിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുമാരസ്വാമി ലേഔട്ട് പോലീസ് എത്തിയാണ് ജെഫിനെ ആശുപത്രിയിലാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week