ട്രാക്കില്‍ അറ്റകുറ്റപ്പണി; ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു
കോട്ടയം: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. മൂന്ന് തീവണ്ടികള്‍ ഡിസംബര്‍ ഒമ്പത് വരെയാണ് വഴി മാറ്റി വിടുന്നത്.
മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, എംജിആര്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് കോട്ടയം വഴി പോകുക.
എറണാകുളം ടൗണില്‍ നിര്‍ത്തുന്ന ട്രെയിനിന് കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. നവംബര്‍ 21, 28, ഡിസംബര്‍ അഞ്ച് തീയതികളില്‍ ട്രെയിന്‍ ആലപ്പുഴവഴിതന്നെ ഓടുമെന്ന് റെയില്‍വേ അറിയിച്ചു.
നിസാമുദ്ദീനില്‍നിന്ന് നവംബര്‍ 17, 20, 24, 25, 27, ഡിസംബര്‍ ഒന്ന്, നാല്, എട്ട് തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസും കോട്ടയം വഴി ഓടും. എറണാകുളം ടൗണിനുശേഷം ട്രെയിന്‍ കോട്ടയത്താണ് നിര്‍ത്തുക. ചെന്നൈയില്‍ നിന്ന് നവംബര്‍ 19, 22, 26, 29, ഡിസംബര്‍ മൂന്ന്, ആറ് തീയതികളില്‍ യാത്രതിരിക്കുന്ന ട്രെയിന്‍ നമ്പര്‍ 22207 എംജിആര്‍. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന് എറണാകുളം ടൗണ്‍ കഴിഞ്ഞാല്‍ കോട്ടയം, ചെങ്ങന്നൂര്‍, കായംകുളം ജങ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാകുക.