CrimeKeralaNewsRECENT POSTS
കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്‌കന്‍ പിടിയില്‍
എറണാകുളം: വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്‌കൂള്‍ ജീവനക്കാരനായ
മധ്യവയസ്‌ക്കന്‍ പിടിയില്‍. മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ ആലക്സാണ്ടര്‍ (61) ആണ് പിടിയിലായത്. കാലടി പോലീസാണ് മധ്യവയസ്‌ക്കനെ പിടികൂടിയത്. അങ്കമാലിക്ക് സമീപത്തെ സ്‌കൂളിലെ ജീവനക്കാരനാണ് ഇയാള്‍.
വിദ്യാര്‍ത്ഥിനി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളില്‍ വിവരം അറിയിച്ചു. പ്രിന്‍സിപ്പാളിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതി അലക്സാണ്ടറിനെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News