32.3 C
Kottayam
Monday, April 29, 2024

മരടിലെ ഫ്‌ളാറ്റുകള്‍ നിലംപൊത്തിയപ്പോള്‍ മലയാളികള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഈ സീനുകള്‍?

Must read

കൊച്ചി: മരടിലെ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപൊത്തിയത് മലയാളികള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് കണ്ടത്. അതേസമയം തന്നെ മലയാളികള്‍ തിരഞ്ഞത് രണ്ടു മലയാള സിനിമയിലെ രംഗങ്ങളായിരിന്നു. ദിലീപ് നായകനായ നാടോടി മന്നനിലേയും പൃഥ്വിരാജിന്റെ ഊഴത്തിലേയും രംഗങ്ങളായിരുന്നു മലയാളി തിരഞ്ഞത്. മരടിലെ ഫ്‌ളാറ്റുകള്‍ തകര്‍ന്നടിഞ്ഞത് സമാനമായ രംഗത്തോടെയായിരുന്നു നാടോടി മന്നന്‍ സിനിമ അവസാനിക്കുന്നത്. വിജി തമ്പിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ക്ലൈമാക്‌സില്‍ തകര്‍ന്നടിയുള്ള ഷോപ്പിങ് മാളില്‍ നിന്നു ദിലീപ് അവതരിപ്പിച്ച പത്മനാഭന്‍ നെടുമുടി വേണുവിനെ രക്ഷിക്കുന്നതാണ് രംഗം. ചിത്രത്തിലെ വില്ലനായ പുഷ്പം പ്രകാശനെ (സയാജി ഷിന്‍ഡെ) അടിച്ചൊതുക്കിയ ശേഷം തകരാന്‍ പോകുന്ന കെട്ടിടത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് ദിലീപും നെടുമുടി വേണുവും.

പൃഥ്വിരാജ് നായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തിലെ രംഗങ്ങളും ആരാധകര്‍ക്കിടയില്‍ വീണ്ടും ഓടുന്നുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സൂര്യ ഡിമോളിഷന്‍ എക്‌സ്‌പേര്‍ട്ടാണ്. നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ പഴയ കെട്ടിടങ്ങളും മറ്റും തകര്‍ക്കുന്നതില്‍ വിദഗ്ധനാണ് സൂര്യ. തന്റെ ഈ കഴിവ് ഉപയോഗിച്ച് തന്റെ കുടുംബത്തെ തകര്‍ത്തവരോട് പ്രതികാരം ചോദിക്കുന്ന സൂര്യയുടെ കഥയാണ് ചിത്രം പറയുന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം തകര്‍ക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഊഴം അവസാനിക്കുന്നതും സമാനമായ രംഗത്തോടെയാണ്.

അതേസമയം, മരടിലെ മൂന്ന് ഫ്ളാറ്റുകളും തവിടുപൊടിയായി. ശ്വാസം അടക്കി പിടിച്ചാണ് നാട്ടുകാര്‍ ഫ്ളാറ്റുകള്‍ തകര്‍ന്നടിയുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഹോളിഫെയ്ത്ത് എച്ച് ടു ഒ 11.17 നും ആല്‍ഫ സെറിന്‍ 11.44 നുമാണ് തകര്‍ത്തത്. സെക്കന്റുകളുടെ ഇടവേളകളിലാണ് ആല്‍ഫ സെറിന്റെ രണ്ട് ബ്ലോക്കുകളും നിലംപൊത്തിയത്. മൂന്ന് നിലയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് കൂനയാണ് അവശേഷിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week