24 C
Kottayam
Thursday, June 4, 2026

ഫേസ്ബുക്ക് ലൈവിലൂടെ മകന്റെ വിവാഹം ക്ഷണിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Must read

കൊല്ലം: ഫേസ്ബുക്ക് ലൈവിലൂടെ മകന്‍ കാര്‍ത്തിക്കിന്റെ വിവാഹം ക്ഷണിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ഡോ. കാവ്യയാണ് വധു. ജനുവരി 15ന് കൊല്ലത്തെ ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം. വിവാഹത്തിന് എല്ലാവരുടേയും സാന്നിധ്യം ആഗ്രഹിച്ചാണ് പൊതുക്ഷണം ഫേസ്ബുക്ക് ലൈവിലൂടെ ആക്കിയതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. കത്തുമുഖേനയും ഫോണ്‍ മുഖേനയും സംഘടനാ സംവിധാനം ഉപയോഗിച്ചും എല്ലാത്തരത്തിലും ക്ഷണിക്കാന്‍ കഠിനമായി ശ്രമിച്ചിട്ടും പൂര്‍ണതയിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ക്ഷണം. ഇത് ഔപചാരിക ക്ഷണമായി സ്വീകരിച്ച് വിവാഹത്തിന് എല്ലാവരും എത്തണമെന്ന് പ്രേമചന്ദ്രന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

അസൗകര്യങ്ങളും പരിമിതികളും ഏറെ ഉണ്ടെങ്കിലും ഈ ചടങ്ങിനെ ധന്യമാക്കാന്‍ നിങ്ങളുടെ സഹായവും സഹകരണവും അനുഗ്രഹവും ആശീര്‍വാദവും ഉണ്ടാകണം. ഇത് കുടുംബത്തിന്റെ ക്ഷണമായി എല്ലാവരും കരുതണം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഹായിച്ചത് നിങ്ങളാണ്. നിങ്ങളെ വിസ്മരിക്കുന്നത് നീതി നിഷേധമാണെന്നറിയാം. അത് സദയം പൊറുക്കണമെന്നും പ്രേമചന്ദ്രന്‍ പറയുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ ജ്യോതീന്ദ്രാ ബാബുവിന്റേയും ഡോ. ജയലക്ഷ്മി ബാബുവിന്റേയും മകളാണ് കാവ്യ. രാവിലെ 10.30നും 11. 30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week