ലൈഫ് മിഷന്റെ പശ്ചാത്തലത്തിൽ വിമർശനം ഉന്നയിക്കുന്നവരെ ട്രോളി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് പരിഹാസവുമായി അദ്ദേഹം രംഗത്തെത്തിയത്. ഷീട്ടെടുക്ക് തത്തേ.. ഷീട്ടെടുക്ക് തത്തേ… ടൈറ്റാനിയം ഷീട്ടും കെ.എം.എം.എൽ ഷീട്ടും തൊടല്ലേ തത്തേ… ലൈഫ് മട്ടും പോതും… ലൈഫ് സാധാരണക്കാരന്റെ ജീവിതം.. അതാകുമ്പോൾ നമ്മളെയൊന്നും ബാധിക്കില്ലല്ലോ എന്നും മന്ത്രി പറയുന്നു.
അതേസമയം ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെത്തിയ സിബിഐ പരിശോധന നടത്തി. വൈദ്യുതിക്ക് അനുമതി നല്‍കിയത്, ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35-ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് അന്വേഷണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News