മധ്യപ്രദേശ്: ഭാര്യയെ ക്രൂരമായി മര്‍ദിച്ചതിന് ഡിജിപി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പുരുഷോത്തം ശര്‍മയെ സസ്പെന്‍ഡ് ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെയാണ് നടപടി.ഭാര്യയ്ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത വിധം ക്രൂരമായി മര്‍ദിക്കുന്നതും മുടി പിടിച്ചുവലിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഭാര്യയ്ക്ക് സംശയരോഗമാണെന്നും തന്നെ നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളിക്യാമറ വെച്ചിട്ടുണ്ടെന്നും താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയിട്ടില്ലെന്നും അതൊരു കുടുംബവഴക്കാണെന്നുമായിരുന്നു ശര്‍മയുടെ പ്രതികരണം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News