28.9 C
Kottayam
Tuesday, May 7, 2024

‘അയാളുടെ ഭാഗത്തുള്ള പെശകാണ്, പാർട്ടിയെക്കുറിച്ച് ഇപ്പോഴും വലിയ വിവരമൊന്നുമില്ലാത്തതുകൊണ്ടാണ്’; കൂടുതൽ പറഞ്ഞാൽ രാജേന്ദ്രൻ പ്രതിയാകുമെന്ന് എം എം മണി

Must read

ഇടുക്കി: മുൻ എം എൽ എ എസ് രാജേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുൻ മന്ത്രിയും എം എൽ എയുമായ എം എം മണി. പാർട്ടിയുടെ നിലപാടിനനുസരിച്ച് പ്രവർത്തിക്കാത്തതുകൊണ്ട് അയാളെ ഒഴിവാക്കി. സസ്‌പെൻഡ് ചെയ്തതേയുള്ളൂ. മെമ്പർഷിപ്പ് അയാൾ പുതുക്കാത്തതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


‘അയാളുടെ ഭാഗത്തുള്ള പെശകാണ്. അയാൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഇപ്പോഴും വലിയ വിവരമൊന്നുമില്ലാത്തതുകൊണ്ടാണ്. അയാൾ മെമ്പർഷിപ്പ് പുതുക്കാത്തതിന് ഞാൻ ഉത്തരവാദിയല്ല. കുടിക്കുന്ന വെള്ളത്തിൽ മോശം കാര്യം ചെയ്യുന്ന പണിയാണ്. കൂടുതൽ പറഞ്ഞാൽ രാജേന്ദ്രൻ കേസിൽ പ്രതിയാകും.’- മണി പറഞ്ഞു.

അതേസമയം, റിസോർട്ട് ഇടപാടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളോട് മണി പ്രതികരിച്ചില്ല. അബ്കാരിയിൽ നിന്ന് സിപിഎം സഹകരണ ബാങ്ക് റിസോർട്ട് വാങ്ങിയെന്നും, 29 കോടിയുടെ ഇടപാട് എം എം മണിയും ശശിയും ചേർന്നാണ് ഉറപ്പിച്ചതെന്നും എസ് രാജേന്ദ്രൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.

തന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എം എം മണിയാണെന്നും തനിക്കെതിരെയുണ്ടായ തെമ്മാടി പ്രയോഗം അതിരുകടന്നുവെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് മണിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week