‘ഒരു ടോക്സിക് റിലേഷൻഷിപ്പായിരുന്നു എന്റേത്, രണ്ട് മാസം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചപ്പോൾ ശക്തമായ തീരുമാനമെടുത്തത് അമ്മയായിരുന്നു’; വെളിപ്പെടുത്തലുമായി സംയുക്ത മേനോൻ

കൊച്ചി:തീവണ്ടി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരമാണ് സംയുക്ത മേനോൻ. പലപ്പോഴും തന്റെ സിനിമാ ജിവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമുള്ള താരത്തിന്റെ വെളിപ്പെടുത്തലുകൾ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ അച്ഛനും അമ്മയും വളരെ മുമ്പേ വേർപിരിഞ്ഞവരാണ് എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്. ‘വെറും രണ്ട് മാസമാണ് അവർ ഒന്നിച്ച് കഴി‌ഞ്ഞത്. അമ്മ ഗർഭിണിയായിരുന്ന സമയത്തായിരുന്നു ഡിവോഴ്സ്. എൽകെജിയിൽ പഠിച്ചിരുന്ന സമയത്ത് മുത്തശനായിരുന്നു എന്നെ വിളിക്കാൻ വന്നിരുന്നത്. മറ്റു കുട്ടികളെ അവരുടെ അച്ഛന്മാരാണ് വിളിക്കാൻ വരുന്നത്. മുത്തശനാണോ എന്റെ അച്ഛനെന്ന് ഞാൻ അമ്മയോട് ഒരിക്കൽ ചോദിച്ചിരുന്നു.

ഞാനും അമ്മയും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. അമ്മയ്ക്ക് 20 വയസുള്ളപ്പോഴായിരുന്നു ഡിവോഴ്സ്. ബന്ധുക്കളിൽ നിന്നുള്ള ചോദ്യങ്ങളും പെൺകുട്ടിയെ തനിച്ച് വളർത്തുന്നതിന്റെ സമ്മർദങ്ങളുമെല്ലാം അമ്മ അനുഭവിച്ചിരുന്നു. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ അമ്മ ശക്തയാണ്. അന്നൊന്നും അതേക്കുറിച്ച് എനിക്ക് മനസിലായിരുന്നില്ല. ‘- സംയുക്ത പറഞ്ഞു.

തന്റെ പ്രണയത്തെ പറ്റിയും താരം വെളിപ്പെടുത്തി. ‘ടോക്സിക്കായൊരു റിലേഷൻഷിപ്പായിരുന്നു എന്റേത്. ഒരു ബന്ധം മുന്നോട്ട് പോവണമെങ്കിൽ രണ്ടുപേരും ചേരുന്നവരായിരിക്കണം. അങ്ങനെയല്ലെങ്കിൽ മറ്റേയാൾ കുഴപ്പക്കാരനാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.’- സംയുക്ത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News