കോട്ടക്കല്‍: നികുതി അടക്കാത്തതിനെ തുടര്‍ന്ന് നിരത്തില്‍ ഓടിയ ആഡംബര കാറിന് 63,000 രൂപ പിഴയിടാക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.
കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബി.എം.ഡബ്ല്യൂ കാറാണ് രണ്ടത്താണിയില്‍ വാഹന പരിശോധനക്കിടെ പിടിയിലായത്.
വാഹന ഡീലറുടെ കൈവശമുള്ള ഡെമോണ്‍സ്‌ട്രേഷന് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങള്‍ ഓരോ വര്‍ഷത്തേക്കും നികുതി അടച്ചതിനുശേഷം സര്‍വീസ് നടത്താനാണ് കേരള മോട്ടോര്‍ വാഹന നികുതി നിയമം നിഷ്‌കര്‍ഷിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന. വാഹനത്തിന് നികുതി അടിച്ചതായി കാണാത്തതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു വര്‍ഷത്തെ നികുതിയും പിഴയും ഇനത്തിലാണ് 63,000 രൂപ ഈടാക്കിത്. ശേഷം വാഹനം വിട്ടുകൊടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി. അരുണ്‍, എ.എം.വി.ഐമാരായ പി.കെ. മനോഹരന്‍, പി. അജീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.