24.3 C
Kottayam
Saturday, June 6, 2026

എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി; പോസ്റ്റുമായി സാമന്ത

Must read

ചെന്നൈ:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. നടന്‍ നാഗചൈതന്യയുമായുളള വിവാഹ മോചനത്തിന് പിന്നാലെയാണ് സാമന്ത വാര്‍ത്തകളിലെയും ഗോസിപ്പ് കോളങ്ങളിലെയും സ്ഥിരസാന്നിധ്യമാകുന്നത്.

ഇപ്പോള്‍ വിവാഹമോചനത്തിന്റെ വിഷമതകളില്‍ നിന്നും കരകയറാന്‍ യാത്രകളും സിനിമാ ചിത്രീകരണങ്ങളുമെല്ലാമായി തിരക്കിലാണ് താരം. സ്വയം പ്രചോദനമാകുകയും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്താണ് സാമന്ത സെലിബ്രിറ്റി ജീവിതം കൊണ്ടുപോകുന്നത്. സമൂഹത്തെ ഉദ്‌ബോധിപ്പിക്കുന്ന തരത്തിലടക്കമുള്ള മഹാന്മാരുടെ വാക്കുകളും മറ്റും സോഷ്യല്‍മീഡിയയില്‍ സാമന്ത പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ സാമന്ത പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് താരത്തിന്റെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

അമേരിക്കന്‍ നടനും നിര്‍മാതാവും റാപ്പറും ഗാന രചയിതാവുമെല്ലാമായ വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത് എന്ന വില്‍ സ്മിത്തിന്റെ പുസ്തകത്തില്‍ നിന്നുള്ള ചില വരികളാണ് സാമന്ത ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. വില്‍ സ്മിത്തിന്റെ വരികളിലൂടെ സാമന്ത തന്റെ ജീവിതത്തിലെ അവസ്ഥയെ കുറിച്ച് പറയാതെ പറയുകയാണോ എന്നാണ് ഇപ്പോള്‍ ആരാധകരും ചിന്തിക്കുന്നത്.

- Advertisement -

- Advertisement -

വില്‍ സ്മിത്തിന്റെ വില്‍ എന്ന പുസ്തകം വായിച്ച് തീര്‍ന്നപ്പോഴുള്ള അനുഭവവും സാമന്ത പങ്കുവെച്ചിരുന്നു. മനോഹരവും ആകര്‍ഷകവുമാണ് വില്‍ സ്മിത്തിന്റെ വില്‍ എന്ന ബുക്ക് എന്നാണ് സാമന്ത കുറിച്ചത്. പുസ്തകത്തില്‍ നിന്നും സാമന്ത സ്റ്റോറിയാക്കിയ വരികളുടെ അര്‍ത്ഥം ഇങ്ങനെയായിരുന്നു. ‘കഴിഞ്ഞ മുപ്പത് വര്‍ഷമായി നിങ്ങള്‍ എല്ലാവരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം, മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്.

എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി. എങ്കിലും എല്ലാ ദിവസവും ഞാന്‍ എഴുന്നേറ്റു. വീണ്ടും ജീവിതം കെട്ടിപടുക്കാനായി ഒരോ കല്ലും പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു. പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി അപ്പോഴും തോറ്റ ഭാഗത്തേക്കല്ല… ജയിക്കാനുള്ള ഭാഗത്തേക്ക് ഞാന്‍ നോക്കി. ഒപ്പം തളര്‍ന്ന് കിടക്കില്ല… എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു’വില്‍ സ്മിത്ത് ബുക്കിലെഴുതിയ ഈ വരികളാണ് സാമന്ത പങ്കുവെച്ചത്.

‘കഠിനാധ്വാനം ചെയ്യുക… നിങ്ങളുടെ തിരിച്ചടികളില്‍ നിന്ന് പഠിക്കുക… സ്വയം പ്രതിഫലിപ്പിക്കുക… സ്വയം പുനര്‍നിര്‍മ്മിക്കുക… ഒരിക്കലും ഉപേക്ഷിച്ച് പോകരുത്’ പുസ്തകത്തെ അഭിനന്ദിച്ച് ആരാധകരെ പ്രചോദിപ്പിക്കാന്‍ സാമന്ത സോഷ്യല്‍മീഡിയയില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. ഇതിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്! കാര്യങ്ങള്‍ കുറച്ച് സീരീസാണല്ലോ…, എത്ര കോടിയുടെ നഷ്ടം വന്നു.., സാമന്തയുടെ ജീവിതം തന്നെ ആണല്ലേ ഇത്, ജീവന് ഭീഷണി ഉണ്ടായോ…, പൊരുതി ജീവിക്കൂ…, എന്ന് തുടങ്ങി താരത്തിന് ആത്മവിശ്വാസം നല്‍കുന്ന തരത്തിലാണ് പലരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു നാല് വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് സാമന്തയും നാഗചൈതന്യയും പിരിഞ്ഞത്. അന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന വ്യക്തി സാമന്തയായിരുന്നു.സാമന്ത അബോര്‍ഷന്‍ ചെയ്തുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു സാമന്ത. ഇപ്പോള്‍ നെഗറ്റീവ് കമന്റുകളോട് മുഖം തിരിച്ച് നടന്ന് മുന്നിലുള്ള ജീവിതം ഇഷ്ടമുള്ളതെല്ലാം ചെയ്ത് ആസ്വദിക്കുകയാണ് സാമന്ത.

പുഷ്പയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സാമന്തയുടെ ചിത്രം. കാത്ത് വാക്കിലെ രണ്ട് കാതല്‍ അടക്കം നിരവധി സിനിമകള്‍ സാമന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. കഴിഞ്ഞ ദിവസം സാമന്തയുടെ ശാകുന്തളത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സിനിമയില്‍ ടൈറ്റില്‍ റോളിലാണ് സമാന്ത എത്തുന്നത്. ശകുന്തളയായി കിടിലന്‍ മേക്കോവറിലുള്ള സമാന്തയെ പോസ്റ്ററില്‍ കാണാം.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. രുദ്രമാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ഹയുടെ ആദ്യ ചിത്രം കൂടിയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week