26.2 C
Kottayam
Thursday, May 16, 2024

കാണാതായ ജര്‍മന്‍ യുവതി തീവ്രവാദഗ്രൂപ്പിലെ കണ്ണി; ബ്രിട്ടീഷ് പൗരനായി വലവിരിച്ച് ഇന്റര്‍പോള്‍

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലീം തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ റിപ്പോര്‍ട്ട്. അതേസമയം ലിസാ വെയ്സി(31)നൊപ്പം കേരളത്തിലെത്തി ദുബായിലേക്കു മടങ്ങിയ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലി (29) യെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ശ്രമം തുടങ്ങി. ഇവര്‍ക്കായി കേരളാ പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. ജര്‍മനി, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലിസയ്ക്കൊപ്പം എത്തിയ മുഹമ്മദ് അലിയെക്കുറിച്ച് തങ്ങള്‍ക്കു യാതൊന്നുമറിയില്ലെന്നു ലിസയുടെ സഹോദരി കരോളിന്‍ ഹീലിങ് ഇന്റര്‍പോളിനെ അറിയിച്ചു. ലിസയോടൊപ്പം ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലി ഉണ്ടായിരുന്നതായി കേരള പോലീസ് നല്‍കിയ വിവരമേയുള്ളൂ.

കേരളത്തിലെത്തി നാലുമാസമായിട്ടും ഇതുവരെ തങ്ങളെ ബന്ധപ്പെടാത്തത് ദുരൂഹമാണ്. മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ലിസ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും അവരെ ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ കുട്ടികളുമായി ബന്ധപ്പെടാത്തതും സംശയം വര്‍ധിപ്പിക്കുന്നുണ്ടെന്ന് കരോളിന്‍ ഇന്റര്‍പോളിനെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week