36.9 C
Kottayam
Thursday, May 2, 2024

ഇവിടങ്ങളിൽ മദ്യശാലകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

Must read

ന്യൂഡല്‍ഹി:പഞ്ചാബ്, കർണാടക, ഡൽഹി, ആസാം സംസ്ഥാനങ്ങളിൽ മദ്യശാലകൾ നാളെ മുതൽ തുറക്കും.ഡൽഹിയിൽ മദ്യവിൽപനശാലകൾ തുറക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനമായ അസമും ഗ്രീൻ സോണിൽ മദ്യവിൽപന നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ മറ്റന്നാൾ മുതൽ ഒറ്റപ്പെട്ട മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാൻ ബിജെപി ഭരണമുള്ള കർണാടകയും അനുവാദം നൽകി. കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബിലും ഗ്രീൻ, ഓറഞ്ച്‌ സോണുകളിൽ നിശ്‌ചിത സമയത്ത്‌ വിൽപ്പനയ്‌ക്ക്‌ അനുമതിയുണ്ട്‌.

ഡൽഹി സർക്കാർ മദ്യവിൽപനശാലകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് ആറടി സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം മദ്യം, പാൻ, പുകയില എന്നിവ വിൽക്കാൻ അനുമതി നൽകാമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നത്. ഒരു വിൽപന കേന്ദ്രത്തിൽ അഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ലെന്നും നിർദേശമുണ്ട്. കർണാടകയിൽ രാവിലെ ഒൻപത് തൊട്ട് രാത്രി ഏഴ് വരെയായിരിക്കും മദ്യശാലകൾ തുറന്നു പ്രവർത്തിക്കുകയെന്ന് എക്സൈസ് വകുപ്പ് മന്ത്രി എച്ച് നാഗേഷ് വ്യക്തമാക്കി.

ഡൽഹി ടൂറിസം വിഭാഗമായ ഡിടിടിഡിസി പോലുള്ള വകുപ്പുകൾ നടത്തുന്ന മദ്യശാലകൾക്ക് തുറന്നുപ്രവർത്തിക്കാമെന്നും തുറന്നുപ്രവർത്തിക്കാൻ സാധിക്കുന്ന ഒറ്റപ്പെട്ട മദ്യശാലകളുടെ വിവരങ്ങൾ ഡൽഹി സർക്കാരിന് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണ മേഖലകള്‍ അല്ലാത്തയിടങ്ങളിലും ഗ്രീൻ, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകൾ തുറന്നുപ്രവർത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week