ലോക്ക് ഡൗണ്‍ വിരസത അകറ്റാന്‍ ബലൂണ്‍ വീര്‍പ്പിക്കല്‍ ചലഞ്ചുമായി ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ലോക്ക് ഡൗണിലെ വിരസത മാറ്റാന്‍ ബലൂണ്‍ വീര്‍പ്പിക്കല്‍ ചലഞ്ചുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. പ്രമുഖരായ പലരെയും ടാഗ് ചെയ്തു കൊണ്ട് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ചലഞ്ച് മുന്നോട്ടുവച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ബോബി ചെമ്മണ്ണൂരിനൊപ്പം മൂന്നു പേര്‍ കൂടി നിന്ന് ബലൂണ്‍ വീര്‍പ്പിക്കുകയാണ് വീഡിയോയില്‍. ”ഈ ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിരസത മറികടക്കാനുള്ള ഒരു ചലഞ്ചാണ് അവതരിപ്പിക്കുന്നത്. എല്ലാത്തിലും സംഗീതമുണ്ട്. ഉച്ഛ്വസിക്കുമ്പോഴും നിശ്വസിക്കുമ്പോഴും അതിന് താളമുണ്ട്.”- വീഡിയോയില്‍ ബോബി പറയുന്നു. നമ്മുടെ ശ്വാസകോശത്തിന്റെ വിസൃതി വര്‍ധിപ്പിക്കാന്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറും ഇടുക്കിയില്‍ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. 499 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 96 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 21,891 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News