കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ട രാജി, 21 അംഗ ബ്ലോക്ക് കമ്മറ്റിയിലെ 19 പേരും രാജിവെച്ചു

ആലപ്പുഴ: എംഎല്‍എ യു. പ്രതിഭയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവച്ചു. യു. പ്രതിഭയും ഡിവൈഎഫ്‌ഐയിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്കും സിപിഎം ഏരിയാ കമ്മിറ്റിക്കും പ്രവര്‍ത്തകര്‍ രാജിക്കത്ത് കൈമാറിയതായും വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഎം ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി.

അടുത്തിടെ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയത് ഡിവൈഎഫ്‌ഐ നേതാക്കളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സിഐയെ പിന്തുണക്കുന്നത് എംഎല്‍എയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News