ന്യൂഡല്‍ഹി: കിസാന്‍ സഭ നേതാവ് അജിത് നവലയ്ക്ക് വധഭീഷണി. ബിജെപി സര്‍ക്കാരിനെതിരെ സമരം തുടര്‍ന്നാല്‍ വെടിവച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശം. വധഭീഷണിയില്‍ അമര്‍ഷം രേഖപ്പെടുത്തി ഓള്‍ ഇന്ത്യ കിസാന്‍ സഭ വാര്‍ത്ത കുറിപ്പ് പുറത്തിറക്കി. വധഭീഷണി മുഴക്കിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു.
സിംഗുവില്‍ സംഘര്‍ഷത്തിനെത്തിയത് സംഘപരിവാറാണെന്നും ആസൂത്രിതമായ ആക്രമണം കര്‍ഷകര്‍ക്ക് നേരെയുണ്ടായെന്നും കിസാന്‍ സഭ ആരോപിച്ചു. ബിജെപി സര്‍ക്കാരും, പൊലീസും സാമൂഹ്യവിരുദ്ധരും ചേര്‍ന്നാണ് റിപബ്ലിക്ക് ദിനത്തിലും സംഘര്‍ഷം സൃഷ്ടിച്ചതെന്നും വാര്‍ത്ത് കുറിപ്പിലൂടെ കിസാന്‍ സഭ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തില്‍ ഭയന്ന ഭരണപക്ഷം ഇത്തരം ഭീരുത്വപരമായ നടപടികളില്‍ അഭയം തേടുകയാണെന്നും കിസാന്‍ സഭ തുറന്നടിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News