30 C
Kottayam
Friday, April 26, 2024

ബന്ധുക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികളായ യുവതികള്‍ പോലീസ് സ്‌റ്റേഷനില്‍; ഒടുവില്‍ സംഭവിച്ചത്

Must read

അജ്മീര്‍: ബന്ധുക്കളില്‍ നിന്നു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികളായ യുവതികള്‍ പോലീസ് സ്റ്റേഷനില്‍. രാജസ്ഥാനിലെ അജ്മീറില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുവതികള്‍ തമ്മിലുള്ള ബന്ധത്തിന് ഇരുവരുടെയും കുടുംബങ്ങള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണമെന്നും ഇതിന് പോലീസ് സഹായം നല്‍കാണം എന്നുമായിരിന്നു യുവതികളുടെ ആവശ്യം.

ഇരുപത് വയസിന് മുകളിലുള്ള ഇരുവരും ബിരുദധാരികളാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും സുഹൃത്തുക്കളാണ്. വിദ്യാര്‍ത്ഥിനികളുടെ ഉറ്റ സൗഹൃതബന്ധവും ഒന്നിച്ചുള്ള പഠനവുമൊക്കെ ഇരുവരുടെയും കുടുംബങ്ങള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ഇരുവരും സ്വവര്‍ഗാനുരാഗികളാണെന്ന് മനസിലായതോടെ കുടുംബങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരിന്നുവെന്ന് പോലീസ് പറയുന്നു. മാത്രമല്ല കുടുംബം ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് രണ്ട് യുവതികളും ഗഞ്ച് പോലീസ് സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.

തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കണമെന്നും യുവതികള്‍ ആവശ്യപ്പെട്ടതായാണ് വിവരം. യുവതികളുടെ മാതാപിതാക്കളെ പോലീസ് വിളിച്ച് വരുത്തുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സ്വവര്‍ഗ പ്രണയവും വിവാഹും തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിവാഹം ഒരിക്കലും നടത്തി കൊടുക്കില്ലെന്നും പറഞ്ഞു. മാത്രമല്ല ഇരുവരെയും പിരിക്കണമെന്നും കുടുംബം പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതികളെ തമ്മില്‍ പിരിക്കാന്‍ യാതൊരു നിയമവുമില്ലെന്നും, ഇരുവരും പ്രായപൂര്‍ത്തിയായവര്‍ ആയതിനാല്‍ അവരുടെ ഇഷ്ടപ്രകാരം ജീവിക്കാമെന്നും പോലീസ് കുടുംബക്കാരോട് പറഞ്ഞു. ഇപ്പോള്‍ ബന്ധുക്കളില്‍ നിന്നും പോലീസ് യുവതികള്‍ക്ക് സംരക്ഷണം കൊടുത്ത് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week