കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മീനച്ചിൽ സ്വദേശി ജയിംസ് വടക്കനാണ് ഹൈക്കോടതിയെ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകുക, ഉരുൾപൊട്ടൽ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുക, പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കുക, പ്രദേശത്തെ അനധികൃത നിർമ്മാണം, ഖനനം , കയ്യേറ്റം എന്നിവ സിബിഐ പോലുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക, ദുരന്തത്തിനിരയായവരുടെ കൃത്യമായ വിവരങ്ങളന്വേഷിക്കാൻ ഐ.ജി.റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുക, സംസ്ഥാനത്തിനോട് കൃത്യമായ ദുരന്തനിവാരണ പ്ലാൻ സമർപ്പിക്കാൻ പറയുക എന്നിവയാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News