EntertainmentNews

ജാതകം ചേരില്ല, നാ​ഗചൈതന്യ- ശോഭിത ബന്ധത്തിനും അധികം ആയുസില്ല: പ്രവചിച്ച് ജോത്സ്യന്‍, ആശങ്കയിൽ ആരാധകർ

ഹൈദരാബാദ്‌:തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു നടി സാമന്തയും നടൻ ​നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 2021ൽ ഇരുവരും വേർപിരിഞ്ഞു. ഇതിന് പിന്നാലെ നാഗ ചൈതന്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ പ്രാചരണങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ നാ​ഗ ചൈതന്യ വിവാ​ഹിതനാകാൻ പോവുകയാണ്. 

തെലുങ്ക് നടി ശോഭിത ധൂലിപാലയാണ് നാ​ഗചൈതന്യയുടെ ഭാവിവധു. ഇരുവരുടെയും വിവാഹനിശ്ചയ വാർത്തകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ അവസരത്തിൽ തെന്നിന്ത്യയിൽ ഏറെ പ്രശസ്തനായ വേണു സ്വാമി ജ്യോത്സ്യർ താരങ്ങളെ കുറിച്ച് നടത്തിയ പ്രവചനം ഏറെ ശ്രദ്ധനേടുകയാണ്. 

നാ​ഗചൈതന്യയും ശോഭിതയും തമ്മിലുള്ള ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്നാണ് ജ്യോത്സ്യർ പറഞ്ഞത്. ഒരു സ്ത്രീ കാരണം ഇരുവരും വേർപിരിയുമെന്നും ഇയാൾ പറയുന്നു. താരങ്ങളുടെ പേരും ജാതയും ഒത്തുനോക്കിയ ശേഷം ആയിരുന്നു ജ്യോത്സ്യന്റെ പ്രവചനമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

“​നാ​ഗ ചൈതന്യയുടെയും ശോഭിതയുടെയും ജാതകങ്ങൾ തമ്മിൽ ചേരില്ല. വിവാഹനിശ്ചയ സമയവും ശരിയല്ല. നാഗ ചൈതന്യ- സാമന്ത ജോഡിയ്ക്ക് ഞാൻ നൂറിൽ അൻപത് മാർക്ക് നൽകും. നാഗ ചൈതന്യ- ശോഭിത ജോഡിക്ക് പത്ത് മാർക്കും. അൻപത് മാർക്ക് നേടിയ സാമന്തയുടെ കാര്യത്തിൽ സംഭവിച്ചത് എല്ലാവരും കണ്ടതാണല്ലോ. കരിയറിൻ്റെ കാര്യത്തിൽ സാമന്തയുടെ ജാതകം 100 ശതമാനം നല്ലതാണ്. എന്നാൽ ശോഭിതയുടെ കാര്യത്തിൽ വെറും ഇരുപത് ശതമാനം മാത്രമാണ് നല്ലത്”, എന്നും വേണു സ്വാമി പറയുന്നു. 

സാമന്തയും നാ​ഗ ചൈതന്യയും വേർപിരിയുമെന്ന് നേരത്തെ വേണു സ്വാമി പ്രവചിച്ചിരുന്നു. ഇരുവരുടെയും വിവാഹവും ഇദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നു. അന്ന് തന്നെ ഇരുവരും ഒന്നിച്ച് ഒരുപാട് കാലം ജീവിക്കില്ലെന്നും വേണു സ്വാമി പ്രവചനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. മൂത്തോന്‍, കുറുപ്പ് എന്നീ മലയാള സിനിമകളിൽ അഭിനയിച്ച ശോഭിതയുടെ പൊന്നിയിൻ സെൽവനിലെ വാനതി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker