KeralaNews

വയനാട് മക്കിമലയിൽ കുഴിബോംബ് നിർവീര്യമാക്കി; മാവോയിസ്റ്റുകളെന്ന് സംശയം

വയനാട്‌:തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്ഫോടക വസ്തു നിര്‍വ്വീര്യമാക്കി. സംഭവത്തിൽ മാവോയിസ്റ്റുകളെ പ്രതിചേർത്ത് തലപ്പുഴ പോലീസ് കേസെടുത്തു. പ്രതികളുടെമേൽ യുഎപിഎ കുറ്റം ചുമത്തി. ബോംബ് സ്ഥാപിച്ചത് തണ്ടർബോൾട്ടിനെ അപായപെടുത്താനാണെന്നും എഫ്ഐആർ പറയുന്നു. ബോംബ് നിയന്ത്രിത സ്ഫോടനാത്തിലൂടെ നിർവീര്യമാക്കി. പ്രദേശത്ത് തണ്ടർബോൾട് പരിശോധന ശക്തമാക്കി

മക്കിമലയിൽ കണ്ടെത്തിയ ബോംബ് മാവോയിസ്റ്റുകൾ വച്ചതെന്ന നിലയിലാണ് പൊലീസ് അന്വേഷണം. മാവോയിസ്റ്റായിരുന്ന കവിതയുടെ മരണത്തിന് പകരം ചോദിക്കാനോ, ശക്തി തെളിയിക്കാനോ ആകാം ബോംബ് വച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നു. 

കണ്ണൂർ അയ്യൻ കുന്ന് ഉരുപ്പുകുറ്റിയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റായ കവിതക്ക് പരിക്കേറ്റതിനെ തുടർന്ന് മരിച്ചത്. ഇതിന് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകൾ തിരുനെല്ലിയിൽ പോസ്റ്ററും പതിച്ചു. കേരളത്തിൽ മാവോയിസ്റ്റുകൾ നാലുപേരായി ചുരങ്ങിയെന്ന റിപ്പോർട്ടുകുളുണ്ട്. ആളെണ്ണം കുറയുമ്പോഴും ശക്തരെന്ന് കാട്ടാനാണോ കുഴി ബോംബെന്നും പോലീസ് സംശിക്കുന്നു. 

മക്കിമലയിൽ തണ്ടർബോൾട്ട് റോന്തു ചുറ്റുന്ന വഴിയിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക ശേഖരം കണ്ടെത്തിയത്. മുപ്പത് മീറ്റർ അകലേക്ക് മണ്ണിനടിയിലൂടെ വലിച്ച വയറുകൾ ഒരു മരത്തിന് താഴെയാണ് അവസാനിക്കുന്നത്. ഒളിച്ചിരുന്ന് പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്ന സ്ഫോടനമാണ് മാവോയിസ്റ്റുകൾ ആസൂത്രണം ചെയ്തതെന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് വിലയിരുത്തുന്നു. 

ഛത്തീസ്‌ഗഡിലടക്കം തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ മാത്രം മാവോയിസ്റ്റുകൾ പയറ്റുന്ന ഈ ആക്രമണം വയനാട്ടിൽ കണ്ടെത്തിയതിൽ പൊലീസും അമ്പരന്നിട്ടുണ്ട്.

ഒരു വർഷത്തിനിടെ പലപ്പോഴായി തണ്ടർബോൾട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടൽ തലപ്പുഴ മേഖലയിൽ ഉണ്ടായിട്ടുണ്ട്. വനംവികസന കോർപ്പറേഷൻ അടിച്ചു തകർത്തതാണ് അതിൽ വലുത്. ഏപ്രിൽ 24ന് തെരഞ്ഞെടുപ്പ് ബഹിഷ്കരണം ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകൾ അവസാനമായി എത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button