EntertainmentKeralaNews

തിയറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

കൊച്ചി:സിനിമാ തിയറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷനായി തിയേറ്ററില്‍ എത്തിയ നടന്‍ ഗോകുല്‍ സുരേഷാണ് പ്രേക്ഷകര്‍ക്ക് ഈ സര്‍പ്രൈസ് കൊടുത്തത്. സിനിമാ താരങ്ങള്‍ റിലീസിനോട് അനുബന്ധിച്ചു തിയേറ്ററുകള്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. എന്നാല്‍ അവരിലൊരാളെ ടിക്കറ്റ് കൗണ്ടറില്‍ കാണുന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് പുതുമയാണ്. തങ്ങളുടെ പ്രിയ താരത്തില്‍ നിന്ന് വാങ്ങിയ ടിക്കറ്റുമായി സിനിമ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകര്‍ 

ജൂണ്‍ 21ന് തിയറ്ററിലെത്തിയ ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ‘ഗഗനചാരി’ക്ക് തിയേറ്ററുകളില്‍ നിന്നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ‘ഗഗനചാരി’ ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ‘ഗഗനചാരി’ പ്രദര്‍ശിപ്പിച്ചിരുന്നു. 

‘സായാഹ്നവാര്‍ത്തകള്‍’, ‘സാജന്‍ ബേക്കറി’ എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ നിര്‍മ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. ‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. 

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. ‘സണ്ണി’, ‘4 ഇയേഴ്‌സ്’, ‘ജയ് ഗണേഷ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശങ്കര്‍ ശര്‍മ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’.

‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- മനു മന്‍ജിത് , കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, പോസ്റ്റ് പ്രൊഡക്ഷന്‍: നൈറ്റ് വിഷന്‍ പിക്ചേഴ്സ്, ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ, വിതരണം- അജിത് വിനായക റിലീസ്, പിആര്‍ഒ- ആതിര ദില്‍ജിത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker