ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടയില്‍ യുവതി പോലീസ് വാനില്‍ കുഞ്ഞിന് ജന്മം നല്‍കി. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ മിനി ആണ് പോലീസ് വാനില്‍ പ്രസവിച്ചത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകാനായി തിരിച്ച മിനിക്ക് വേദന അധികമായിട്ടും ആംബുലന്‍സ് എത്തിയില്ല.
ഇതോടെയാണ് മിനിയുടെ ഭര്‍ത്താവിന്റെ സഹോദരി പോലീസ് സഹോയം തേടിയത്. പോലീസ് വാനിലായിരുന്നു യാത്ര. ഇവര്‍ക്കൊപ്പം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും കൂട്ടിയാണ് ആശുപത്രിയിലേക്ക് അയച്ചത്. യാത്ര ഏകദേശം ഒരുകിലോമീറ്റര്‍ പിന്നിട്ടതോടെ യുവതി പോലീസ് വാനില്‍ പ്രസവിക്കുകയായിരുന്നു. യുവതിയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്ന വനിത കോണ്‍സ്റ്റബിളും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തു. പ്രഥമ ശ്രുശ്രൂഷകള്‍ക്ക് ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News