28.9 C
Kottayam
Sunday, May 12, 2024

കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ച് ഇന്ത്യ,ആറാഴ്ചയ്ക്കുള്ളില്‍ ഫലമറിയാം

Must read

ന്യൂഡല്‍ഹി: കുഷ്ഠരോഗത്തിനെതിരേ ഉപയോഗിക്കുന്ന എംഡബ്ല്യു വാക്സിന്‍, കോവിഡ് 19 തടയാന്‍ ഫലപ്രദമാണോയെന്ന പരീക്ഷണത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിയോടെ ഗവേഷണം തുടങ്ങിയതായി സി.എസ്.ഐ.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ മാന്‍ഡേ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രമുഖ ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍.) ആണ് പരീക്ഷണം നടത്തുന്നത്.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഈ വാക്സിന്‍ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.”വാക്സിന്‍ നിര്‍മാണം ദീര്‍ഘമായ പ്രക്രിയയാണ്. നിലവില്‍ ഉപയോഗിക്കുന്ന ഒരു വാക്സിന്റെ സാധ്യതയാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. രണ്ട് അനുമതി കൂടി ലഭിക്കാനുണ്ട്. അതു ലഭിച്ചാലുടന്‍ പരീക്ഷണം തുടങ്ങാം. ആറാഴ്ചയ്ക്കുള്ളില്‍ ഫലം അറിയാനാകും. ‘- ഡോ. മാന്‍ഡേ പറഞ്ഞു.

കൊറോണ വൈറസിന്റെ ജനിതകഘടന കണ്ടെത്താനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week