CrimeKeralaNews

കോട്ടയം നഗരത്തിൽ രാത്രി തട്ടുകടയിൽ സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീയെ കടന്നുപിടിക്കാൻ യുവാവിന്റെ ശ്രമം. തടയാൻ എത്തിയവരെ തുണിയിൽ കല്ലുകെട്ടി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കീഴ്പ്പെടുത്തി വെസ്റ്റ് പൊലീസിന് കൈമാറി. മുണ്ടക്കയം സ്വദേശി സുകേഷ് (35) ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി 12 മണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. സംക്രാന്തിയിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തൊടുപുഴ സ്വദേശികളായ കുടുംബം. ഭക്ഷണശേഷം സമീപത്തെ കടയിൽ നിന്നു കുപ്പിവെള്ളം വാങ്ങുന്നതിന് പോയ സ്ത്രീയെ യുവാവ് കടന്നുപിടിച്ചു. കുതറിയോടിയ സ്ത്രീ മറ്റൊരു കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി പിന്നാലെയെത്തി. ഇതോടെ നാട്ടുകാർ അക്രമിയെ കീഴടക്കി പൊലീസിനു കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button