24.6 C
Kottayam
Saturday, June 6, 2026

വീട്ടിലേക്ക് പുലർച്ചെ ലോറി ഇടിച്ച് കയറി; തകർന്ന ഭിത്തിക്കടിയിൽ യുവതിയും മകളും, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Must read

കൂത്താട്ടുകുളം |: നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറിയ വീട്ടിലെ അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. എംസി റോഡിൽ ടിബി കവലയിൽ പുലർച്ചെ 2.30നായിരുന്നു അപകടം. സ്റ്റോൺ വർക് വ്യാപാരിയായ ഉറുമ്പിൽതടത്തിൽ രാജുവിന്റെ വീട്ടിലേക്കാണ് മൂവാറ്റുപുഴ ഭാഗത്തു നിന്നു വന്ന ലോറി പാഞ്ഞു കയറിയത്. വീട്ടുകാർ ഈ സമയം ഉറക്കത്തിലായിരുന്നു.

തകർന്ന ഭിത്തിക്കടിയിൽ പെട്ട് പരുക്കേറ്റു കിടന്ന ഭാര്യ ഷെർലിൻ (33), മകൾ മഗീഷ (11) എന്നിവരെ അടുത്ത മുറിയിലായിരുന്ന രാജു തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. രാജുവിനൊപ്പം ഉറങ്ങുകയായിരുന്ന മകൻ ജെറിനും (9) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി മറഞ്ഞു.

- Advertisement -

- Advertisement -

ലോറിയിൽ യാത്രക്കാരായി കയറിയ 2 പേർക്ക് നിസ്സാരപരുക്കുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി നീക്കിയാൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകരുമെന്ന നിലയാണ്. രാജുവിന്റെ വീട്ടിലേക്കും കടയിലേക്കും മുൻപും വാഹനം ഇടിച്ചു കയറിയിട്ടുണ്ട്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week