24 C
Kottayam
Sunday, June 7, 2026

ആമാശയത്തിൽ മൊട്ടുസൂചി കുടുങ്ങി,ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്തു

Must read

കാക്കനാട്:വസ്ത്രത്തിൽ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി വിഴുങ്ങിപ്പോയ പത്താം ക്ലാസുകാരി അനുഭവിച്ചത് മണിക്കൂറുകൾ നീണ്ട കൊടുംവേദന. ആമാശയത്തിൽ കുടുങ്ങിയ മൊട്ടുസൂചി 10 മണിക്കൂറുകൾക്കു ശേഷം ശസ്ത്രക്രിയ കൂടാതെ ഡോക്ടർമാർ പുറത്തെടുത്തു. കാക്കനാട് അത്താണി തുരുത്തേപറമ്പിൽ വീട്ടിൽ, ഡ്രൈവറായ ഷിഹാബിന്റെ മകൾ ഷബ്ന (15) യാണ് കടിച്ചു പിടിച്ച മൊട്ടുസൂചി അബദ്ധത്തിൽ വിഴുങ്ങിയത്.

6 സെന്റിമീറ്റർ നീളവും വലിയ മൊട്ടുള്ളതുമായിരുന്നു സൂചി. ഞായറാഴ്ച രാത്രി എട്ടരയോടെ ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഷബ്ന തലയിൽ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോയപ്പോൾ അത് കുത്താൻ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ എടുത്തപ്പോൾ മൊട്ടുസൂചി ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

- Advertisement -

മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും മൊട്ടുസൂചി പുറത്തെടുക്കാനായില്ല. ഈ സമയമൊക്കെ അസഹനീയ വേദന തിന്നുകയായിരുന്നു ഷബ്ന. ഒടുവിൽ അർധരാത്രിയോടെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലേക്കു മാറ്റി. അവിടെ എക്സ്റേയിൽ ആമാശയത്തിൽ ഭക്ഷണത്തിന്റെ ഇടയിൽ കുടുങ്ങിയ നിലയിൽ മൊട്ടുസൂചി കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് എൻഡോസ്കോപ്പി വഴി മൊട്ടുസൂചി പുറത്തെടുത്തത്. ഒരു മണിക്കൂർ എടുത്തു എൻഡോസ്കോപ്പി ശസ്ത്രക്രിയയ്ക്ക്. ആരോഗ്യനില വീണ്ടെടുത്ത പെൺകുട്ടി വൈകാതെ ആശുപത്രി വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week