KeralaNews

കൊവിഡ്:ഉപഭോക്താക്കള്‍ക്ക് ആശ്വാസ തീരുമാനവുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:കൊവിഡ് സാമ്പത്തിക പ്രതിസന്ധിയും ഉപഭോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്തും വൈദ്യുതി ചാർജ് അടക്കുന്നയത്തിനു കെ എസ് ഇ ബി യുടെ ഓൺലൈൻ സേവനങ്ങൾക്കുള്ള ബാങ്ക് ട്രാൻസക്ഷൻ ചാർജ് ഒഴിവാക്കാൻ തീരുമാനിച്ചു.

ജൂലൈ 31 വരെ ഓൺലൈൻ ആയി വൈദ്യുതി നിരക്ക് അടക്കുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും.

കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് കെ എസ് ഇ ബി യുടെ സെക്ഷൻ ഓഫീസുകളിൽ എത്തുന്നതിനു പകരം wss. kseb.in വഴിയോ കെ എസ് ഇ ബി മൊബൈൽ ആപ് വഴിയോ വൈദ്യുതി നിരക്ക് അടക്കാവുന്നതാണ്. സംശയ നിവാരണത്തിനായി കെ എസ് ഇ ബി യുടെ കാൾ സെന്റർ നമ്പറായ 1912ൽ ബന്ധപെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker